ദുബായ്: രാജ്യത്ത് ശക്തമായ കാറ്റ് വീശാനും കടൽ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂർ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനിടയുണ്ടെന്നും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചതായും യുഎഇ നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി അറിയിച്ചു. രാജ്യത്തുടനീളം പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും ചിലപ്പോൾ 7 അടി വരെ ഉയരത്തിൽ തിരമാലകൾ ഉയരുമെന്നും ജൂലൈ 5 ശനിയാഴ്ച രാവിലെ 7 മണി വരെ ഇത് നീണ്ടുനിൽക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഇന്ന് രാജ്യത്ത് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥായായിരിക്കും അനുഭവപ്പെടുക.
വെള്ളിയാഴ്ച രാജ്യത്ത് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ചില വടക്കൻ പ്രദേശങ്ങളിൽ രാത്രിയിലും ശനിയാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും. അബുദാബിയിൽ ഉയർന്ന താപനില 39°C ഉം കുറഞ്ഞത് 30°C ഉം ആയിരിക്കും. ദുബായിൽ കുറഞ്ഞ താപനില 40°C ഉം കുറഞ്ഞ താപനില 30 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ കൂട്ടിച്ചേർത്തു