നേരത്തെ പ്രഖ്യാപിച്ച 650 മില്യൺ ദിർഹത്തിന്റെ പദ്ധതിയിൽ, സൗകര്യം വികസിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി ദുബായ് റാസ് അൽ ഖോർ വന്യജീവി സങ്കേതം താൽക്കാലികമായി അടച്ചു.
വികസനത്തിന്റെ ആദ്യ ഘട്ടത്തിനുള്ള കരാർ നൽകിയിട്ടുണ്ട്, അടുത്ത വർഷം അവസാനത്തോടെ ഇത് പൂർത്തിയാകും.
ദുബായ് നഗരഹൃദയത്തിന് സമീപം സ്ഥിതി ചെയ്യുന്ന റാസൽ ഖോർ വന്യജീവി സങ്കേതം ഉപ്പ് നിലങ്ങൾ, കണ്ടൽക്കാടുകൾ, തടാകങ്ങൾ എന്നിവയുടെ സമ്പന്നമായ സംയോജനമാണ്. ബേർഡ് ലൈഫ് ഇന്റർനാഷനൽ ഒരു ആഗോള പ്രാധാന്യമുള്ള പക്ഷി മേഖലയായി ഇതിനെ അംഗീകരിച്ചിട്ടുണ്ട്. 450-ലേറെ സസ്യജന്തുജാലങ്ങൾക്ക് ആവാസകേന്ദ്രമായ ഇത് പ്രാദേശിക ജൈവവൈവിധ്യത്തിൽ നിർണായക പങ്ക് വഹിക്കുന്നു.
സന്ദർശകർക്ക് പക്ഷികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിരീക്ഷിക്കാൻ സങ്കേതത്തിന്റെ ചുറ്റളവിൽ ഒട്ടേറെ പക്ഷി നിരീക്ഷണ കേന്ദ്രങ്ങളുണ്ട്. ഫ്ലമിംഗോ ഹൈഡിൽ നിന്ന് ഗ്രേറ്റർ ഫ്ലമിങ്ങോകളെയും, കണ്ടൽ ഹൈഡിൽ നിന്ന് ഗ്രേ ഹെറോൺസ്, സ്പൂൺബിൽസ്, കിങ്ഫിഷറുകൾ, കൂടാതെ ഓസ്പ്ര എന്നിവയെയും കാണാൻ സാധിക്കും.