ഹിമാചല്‍ പ്രദേശിൽ മേഘവിസ്ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തിൽ 72 പേർ മരിച്ചെന്നും 37 പേരെ കാണാതായതായും റിപ്പോർട്ടുകൾ. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ എല്ലാം മഴക്കെടുതി രൂക്ഷമാണ്.
കനത്ത മഴയിലും പ്രളയത്തിലും സംസ്ഥാനത്ത് 700 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രഥാമിക കണക്ക്. ദുരന്തത്തില്‍ വിവിധ ഇടങ്ങളിലായി കാണാതായവര്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലെ 176 റോഡുകൾ ഉൾപ്പെടെ 260 ലധികം റോഡുകൾ അടച്ചിരിക്കുകയാണ്.