ഷാർജ എമിറേറ്റിൽ താമസക്കാർക്ക് എമിറേറ്റിലെ സുരക്ഷയിൽ പൂർണ തൃപ്‌തിയാണെന്നാണ് പൊലീസ് വൃത്തങ്ങൾ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 99.7 ശതമാനം താമസക്കാർക്കും മേഖലയിൽ സുരക്ഷിതത്വം അനുഭവപ്പെടുന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
സുപ്രധാന നേട്ടത്തെ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ പ്രശംസിച്ചു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമാ യ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മാതൃകാപരമായ നേതൃത്വത്തെയും വ്യക്തമായ കാഴ്‌ചപ്പാടിനെയും ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.