ഒമാനില്‍ കാറപകടത്തില്‍ മലയാളി ദമ്പതിമാരുടെ 5 വയസുകാരിയായ മകള്‍ മരിച്ചു.

The 5-year-old daughter of a Malayali couple died in a car accident in Oman.

ഒമാനില്‍ കാറപകടത്തില്‍ മലയാളി ദമ്പതിമാരുടെ 5 വയസുകാരിയായ മകള്‍ മരിച്ചു. ഒമാനിലെ നിസ്വയില്‍ താമസിക്കുന്ന കണ്ണൂര്‍ മട്ടന്നൂര്‍കീച്ചേരി സ്വദേശി നവാസിന്റെയും സിയയുടെയും മകള്‍ ജസാ ഹൈറിന്‍ ആണ് മരിച്ചത്.

നവാസും കുടുംബവും സലാലയില്‍ പോയി തിരികെ വരുമ്പോള്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. നിസ്വയിലേക്കുള്ള മടക്കയാത്രയില്‍ ആദത്തിനടുത്ത് ശക്തമായ പൊടിക്കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ മറിയുകയായിരുന്നു.

അപകടത്തില്‍പ്പെട്ട വാഹനത്തില്‍നിന്നു പുറത്തേക്ക് തെറിച്ച് വീണതിനെത്തുടര്‍ന്നാണ് ജസാ ഹൈറിന്‍ മരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!