ഓര്‍മ ശക്തിയുടെ മികവില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ശ്രദ്ധേയനായിരിക്കുകയാണ് നാലു വയസുകാരൻ ഖലീഫ മുഹമ്മദ് ഷനൂഫ്.
2.32 മിനിറ്റിൽ 64 കാർ ബ്രാൻഡുകളുടെ ലോഗോ തിരിച്ചറിഞ്ഞാണ് ഖലീഫ മികവിൻ്റെ പുസ്തകത്തിൽ തൻ്റെ പേര് എഴുതിച്ചേർത്തത്.കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വദേശിയും അബുദാബിയിൽ സഫർനാമ ഗ്ലോബൽ ട്രാവൽസ് മാനേജിങ് ഡയറക്ടറുമായ ഷനൂഫ് മൊക്കാൻ – ലെവൽ അപ്പ് ട്രെയിനിങ് അക്കാദമി ഡയറക്ടർ അജിഷ മുഹമ്മദ് ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ഖലീഫ മുഹമ്മദ് ഷനൂഫ്.
മകന് ചില കാര്യങ്ങള്‍ അനായാസമായി ഓര്‍ത്ത് വെക്കാന്‍ കഴിയുന്നുണ്ടെന്ന് രക്ഷിതാക്കൾ നേരത്തെ തിരിച്ചറിഞ്ഞിരുന്നു.