ദുബായിൽ സുരക്ഷിതമല്ലാത്ത ഡെലിവറി ബൈക്കുകൾക്കെതിരെ ദുബായ് പോലീസ്, മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം, ദുബായ് മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ച് ദുബായിലെ റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി (RTA ) കർശന നടപടി സ്വീകരിച്ചു. ഡെലിവറി ബൈക്കുകളെ ലക്ഷ്യമിട്ട് 1,059 പുതിയ പരിശോധനകളാണ് നടത്തിയത്.
ഡൗൺ ടൗൺ, ദുബായ്, ജുമൈറ, മോട്ടോർ സിറ്റി തുടങ്ങിയ ഉയർന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തിയ വലിയ തോതിലുള്ള കാമ്പെയ്നിൽ ഒന്നിലധികം നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ഡെലിവറി മേഖലയിലെ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 19 ബൈക്കുകളും അധികൃതർ പിടിച്ചെടുത്തു.
റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഡെലിവറി റൈഡർമാർ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ കാമ്പെയ്ൻ.
As part of efforts to enhance public safety and ensure companies’ compliance with the applicable rules and regulations in Dubai, #RTA, in collaboration with the Dubai Police, Ministry of Human Resources and Emiratisation, Dubai Municipality, and the Dubai Health Authority,… pic.twitter.com/iiIB85Gvqg
— RTA (@rta_dubai) July 15, 2025