വേനൽച്ചൂടിനിടയിലും ദുബായിയുടെ ചില ഭാഗങ്ങളിൽ ഇന്ന് ജൂലൈ 18 വെള്ളിയാഴ്ച കനത്ത മഴയും ആലിപ്പഴ വർഷവും, അൽ ഐനിൽ നേരിയ മഴയും റിപ്പോർട്ട് ചെയ്തു. ദുബായിയുടെ ചില ഭാഗങ്ങളിൽ പുലർച്ചെ നേരിയ മഴ പെയ്തെങ്കിലും, വൈകുന്നേരത്തോടെ മറ്റ് പ്രദേശങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും ഉണ്ടായി.
ദുബായിലെ അൽ ഐസൈലിയിൽ ആണ് ഉച്ചകഴിഞ്ഞ് ചെറിയ ആലിപ്പഴ വർഷത്തോടുകൂടിയ കനത്ത മഴ ലഭിച്ചതായി യുഎഇയുടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി റിപ്പോർട്ട് ചെയ്തു. അൽ ഐസൈലിയിൽ മർഗാമിലേക്കുള്ള ഭാഗത്തേക്ക് കനത്ത മഴയ്‌ക്കൊപ്പം ആലിപ്പഴ വർഷവും ഉണ്ടായി.
#أمطار_المركز_الوطني_للأرصاد#Rain_NCM pic.twitter.com/U1zhxXwvjc
— المركز الوطني للأرصاد (@ncmuae) July 18, 2025
അൽ അവീർ, അൽ ഐസൈലി, ലഹ്ബാബ് എന്നിവിടങ്ങളിൽ പുലർച്ചെ പെയ്യുന്ന മഴയുടെ വീഡിയോകളും പലരും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്ക് വെച്ചിരുന്നു.
അതെ സമയം ഇന്ന് അൽ ഐനിലെ സ്വീഹാനിൽ ഉച്ചക്ക് 2.45 ന് ഏറ്റവും ഉയർന്ന താപനിലയായി 49.8°C രേഖപ്പെടുത്തിയിരുന്നു