ദുബായിൽ നിന്ന് ഇന്ന് രാവിലെ 9 മണിക്ക് കോഴിക്കോട്ടേയ്ക്ക് പറക്കേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് IX 346 വിമാനം നാളെ പുലർച്ചെ മൂന്നരയ്ക്ക് മാത്രമേ പുറപ്പെടുകയുള്ളു എന്ന് പുതിയ വിവരം.
എ സി തകരാറിനെത്തുടർന്ന് ഇന്ന് രാവിലെ മൂന്ന് മണിക്കൂറിലേറെ യാത്രക്കാർ വിമാനത്തിനകത്ത് കനത്ത ചൂട് സഹിച്ച് ഇരുന്നിരുന്നു. പിന്നീട് യാത്രക്കാർ ബഹളം വച്ചതോടെയാണ് തിരിച്ച് വിമാനത്താവളത്തിൽ പ്രവേശിക്കുകയും ഹോട്ടൽ സൗകര്യം ഏർപ്പെടുത്തുകയും ചെയ്തത്.
തകരാർ പരിഹരിച്ചപ്പോഴേക്കും പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
എന്നാൽ ചികിത്സയ്ക്കും മറ്റും അത്യാവശ്യമായി നാട്ടിലേക്ക് പോകാനൊരുങ്ങിയ പലരും ഇപ്പോൾ ദുബായിൽ കുടുങ്ങിയിരിക്കുകയാണ്. പലരും മറ്റൊരു വിമാനത്തിൽ പോകാനും പദ്ധതിയിട്ടിരുന്നു.