ഓൺലൈനിലൂടെ വ്യാജ നിക്ഷേപ പദ്ധതികൾ പ്രചരിപ്പിച്ച് ത ട്ടിപ്പ് നടത്തുന്ന സംഘം ദുബായിൽ പിടിയിലായി

A gang of fraudsters spreading fake investment schemes through social media platforms has been arrested in Dubai.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാജ വ്യാപാര, നിക്ഷേപ പദ്ധതികൾ പ്രചരിപ്പിച്ച് ഓൺലൈൻ തട്ടിപ്പിൽ വൈദഗ്ദ്ധ്യം നേടിയ ഒരു സൈബർ കുറ്റകൃത്യ സംഘത്തെ അറസ്റ്റ് ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു.

ഈ സംഘം ഫോൺ കോളുകളിലൂടെയും സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെയും ആളുകളെ ലക്ഷ്യം വച്ചിരുന്നുവെന്ന് ദുബായ് പോലീസ് പറഞ്ഞു. വ്യാപാര, നിക്ഷേപ പദ്ധതികകളിലൂടെ വേഗത്തിലും ഉയർന്ന ലാഭം നേടാൻ കഴിയുമെന്നും ഇവർ ആളുകളെ ബോധ്യപ്പെടുത്തിയിരുന്നു. ഇവരുടെ പദ്ധതിയിൽ ചേർന്ന പലരും ഫണ്ടുകൾ ട്രാൻസ്ഫർ ചെയ്തിരുന്നു, പിന്നീട് അത് യുഎഇക്ക് പുറത്തുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കും സംഘം നിക്ഷേപിച്ചു.

വഞ്ചിക്കപ്പെട്ട ചില വ്യക്തികളിൽ നിന്നുള്ള നിരവധി പരാതികളെ തുടർന്നാണ് ദുബായ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!