യുഎഇയിൽ ഇന്നും പലയിടങ്ങളിലായി വേനൽമഴ ലഭിക്കുമെന്നും താപനില 49°C വരെ എത്തിയേക്കാമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) പ്രവചിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ ഭാഗങ്ങളിൽ ഉച്ചകഴിഞ്ഞ് സംവഹന മേഘങ്ങൾ രൂപപ്പെടുമെന്നതിനാൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.
തീരദേശ, ദ്വീപ് പ്രദേശങ്ങളിൽ 40°C നും 45°C നും ഇടയിൽ ഉയർന്ന താപനില പ്രതീക്ഷിക്കാം, അതേസമയം പർവതപ്രദേശങ്ങളിൽ 33°C മുതൽ 39°C വരെ താപനില അനുഭവപ്പെടും.
ഇന്ന് രാത്രിയിലും നാളെ ബുധനാഴ്ച രാവിലെയും, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ, ഹ്യുമിഡിറ്റി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. പകൽ സമയത്ത് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും ദൃശ്യപരത കുറയാനും സാധ്യതയുണ്ട്.