2025ൻ്റെ ആദ്യ പകുതിയിൽ അജ്‌മാനിൽ ടാക്‌സി ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. ഈ കാലയളവിൽ യാത്രക്കാരുടെ എണ്ണം 13,396,248 ആയി. 2024 ലെ ഇതേ കാലയള വിൽ ഇത് 12,803,214 ആയിരുന്നു.
4.63 ശതമാനത്തിൻ്റെ വർധനയാണ് ഈ കാലയളവിൽ രേഖപ്പെടുത്തി യത്. ഈ വർഷം ആദ്യ പകുതിയിൽ ടാക്‌സി യാത്രകളുടെ എണ്ണവും 6,698,124 ആയി വർധിച്ചു. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ ഇത് 6,401,608 ആയിരുന്നു, ഇത് 4.63 ശതമാനത്തിന്റെ സമാനമായ വർധനവാണ്.