50 പേരുമായി പോയ റഷ്യൻ വിമാനം പറക്കലിനിടെ എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമായതിന് പിന്നാലെ ചൈന അതിർത്തിക്കടുത്തുള്ള അമുർ മേഖലയിൽ തകർന്നു വീണതായി റിപ്പോർട്ടുകൾ
സൈബീരിയൻ കമ്പനിയായ അൻഗാര എയർലൈൻസിൻ്റെ An-24 എന്ന യാത്രാവിമാനം ചൈനയുമായി അതിർത്തി പങ്കിടുന്ന അമുർ പ്രദേശത്തിലെ ടിൻഡ നഗരത്തിലേക്ക് യാത്ര തിരിച്ച ശേഷം ലാൻഡ് ചെയ്യുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുൻപാണ് ഇപ്പോൾ തകർന്നു വീണതായി റിപ്പോർട്ടുകൾ വരുന്നത്.
ലാൻഡ് ചെയ്യേണ്ട വിമാനത്താവളത്തിന്റെ 15 കിലോമീറ്റർ മാറി കിഴക്കൻ അമുർ മേഖലയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ദൃശ്യപരത കുറവായതിനാൽ ലാൻഡിംഗിനിടെ ജീവനക്കാരുടെ പിഴവ് മൂലമാണ് അപകടമുണ്ടായതെന്ന് പറയുന്നു.
വിമാനത്തിനുള്ളിൽ 43 യാത്രക്കാരാണുള്ളത്. ഇതിൽ ആറുപേർ കുട്ടികളാണ്. ഇവരെ കൂടാതെ ഏഴ് വിമാന ജീവനക്കാരും ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് പ്രാഥമിക റിപ്പോർട്ടുകൾ വരുന്നത്.