വഞ്ചനയ്ക്കും മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ കടത്തിനും ശ്രമിച്ചതുൾപ്പെടെ രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് അന്താരാഷ്ട്ര തലത്തിൽ തിരയുന്ന രണ്ട് വ്യക്തികളെ ദുബായ് പോലീസ് ഫ്രഞ്ച് അധികാരികൾക്ക് കൈമാറി.
അന്താരാഷ്ട്ര റെഡ് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. യൂറോപ്യൻ യൂണിയന്റെ നിയമ നിർവ്വഹണ ഏജൻസിയായ ഇന്റർപോളിന്റെയും യൂറോപോളിന്റെയും വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടവരായിരുന്നു ഇരുവരും.