യുഎഇയിലെ ദുബായ് ചോക്ലേറ്റ് ഉൽപ്പന്നങ്ങളെല്ലാം സാൽമൊണെല്ല മുക്തമാണെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MOCCAE) സ്ഥിരീകരിച്ചു.
വ്യാപകമായി വിറ്റഴിക്കപ്പെട്ട ദുബായ് ചോക്ലേറ്റ് സ്പ്രെഡ് സാൽമൊണെല്ല മലിനീകരണത്തിന് സാധ്യതയുള്ളതിനാൽ തിരിച്ചുവിളിച്ചതായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎഇയുടെ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MOCCAE) ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തിയത്.
ദുബായ് ചോക്ലേറ്റിന്റെ രുചികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ ചോക്ലേറ്റ് എന്ന നിലയിലാണ് ഈ ഉൽപ്പന്നം വിപണനം ചെയ്തിരിക്കുന്നത്. ഇത് യുഎഇയുടെ പ്രാദേശിക വിപണികളിൽ ലഭ്യമല്ലെന്ന് യുഎഇയിൽ ലഭ്യമായ ദുബായ് ചോക്ലേറ്റ് ഉൽപ്പന്നങ്ങളെല്ലാം സാൽമൊണെല്ല മലിനീകരണത്തിൽ നിന്ന് മുക്തമാണെന്നും അധികൃതർ സ്ഥിരീകരിച്ചു.