ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം ചവറ തെക്കുംഭാഗം കോയിവിള സ്വദേശിനി അതുല്യയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ഷാർജ റോളയിലെ ഫ്ലാറ്റിൽ ജൂലൈ 19ന് രാവിലെയാണ് അതുല്യയെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പിന്നീട് കൊലപാതകം സംശയിച്ച് ബന്ധുക്കൾ ഷാർജ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അതുല്യയുടെ മരണം ആത്മഹത്യയാണെന്ന് ഫൊറൻസിക് പരിശോധനയുടെ അടിസ്ഥാനത്തിൽ ഷാർജ പൊലീസ് അറിയിച്ചു. അതുല്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനു ഭർത്താവ് സതീഷിനെതിരെ കേരളത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.