മിഡിൽ ഈസ്റ്റിലെയും ദക്ഷിണേഷ്യയിലെയും ഏറ്റവും പ്രശസ്തമായ ചില സ്ഥലങ്ങളിലേക്ക് വെറും 149 ദിർഹം മുതൽ വൺവേ ടിക്കറ്റ് നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന പരിമിതകാല ഫ്ലാഷ് സെയിൽ എയർ അറേബ്യ ആരംഭിച്ചു.
അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിലാണ് ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. എയർ അറേബ്യയുടെ വെബ്സൈറ്റ് പറയുന്നത് പ്രകാരം വൺവേ ടിക്കറ്റ് നിരക്കുകൾ വെറും 149 ദിർഹം മുതൽ ആരംഭിക്കുന്നു. ജൂലൈ 28 നും ഓഗസ്റ്റ് 3 നും ഇടയിൽ നടത്തുന്ന ബുക്കിംഗുകൾക്ക് മാത്രമേ ഓഫർ ലഭ്യമാകുകയുള്ളൂ. ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 31 വരെയുള്ള യാത്രകൾക്കായാണ് ബുക്ക് ചെയ്യാൻ സാധിക്കുക.