ദുബായ് മറീനയിലെ ഒരു ബഹുനില റെസിഡൻഷ്യൽ ടവറിന്റെ മുകളിലത്തെ നിലയിൽ ഇന്ന് വെള്ളിയാഴ്ച പുലർച്ചെയുണ്ടായ തീപിടുത്തം മണിക്കൂറുകൾക്കുള്ളിൽ അടിയന്തിര സേവനങ്ങളെത്തി നിയന്ത്രണവിധേയമാക്കി.
മറീന സെയിൽ എന്ന ബഹുനില കെട്ടിടത്തിലെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്.
താമസക്കാരെ ഏകദേശം രണ്ട് മണിക്കൂർ നേരത്തേക്ക് കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചിരുന്നു. പിന്നീട് തീപിടുത്തം നിയന്ത്രണവിധേയമാക്കിയശേഷം താമസക്കാരെ അവരവരുടെ അപ്പാർട്ടുമെന്റുകളിലേക്ക് തിരികെ പോകാൻ അനുവദിച്ചിരുന്നു. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം