ലോകത്തിലെ ഏറ്റവുംമനോഹരമായ കെട്ടിടമെന്ന് അറിയപ്പെടുന്ന ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിൽ ഇതുവരെ സന്ദർശനംനടത്തിയത് 40 ലക്ഷത്തിലേറെ പേർ. മ്യൂസിയംതുറന്ന് നാലുവർഷത്തിനുള്ളിലാണ് ഇത്രയേറെ ആളുകളെത്തിയത്.
2022 ഫെബ്രുവരി 22-നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ ഉദ്ഘാടനം ചെയ്തത്. ഇതിനകം മുൻനിര സാംസ്‌കാരിക, ശാസ്ത്രീയ അടയാളമായി മാറാനും ഫ്യൂച്ചർ മ്യൂസിയത്തിന് സാധിച്ചു.
അതേസമയം ദുബായ് 2025 ന്റെ ആദ്യ പകുതിയിൽ മാത്രം 9.88 മില്യൺ അന്താരാഷ്ട്ര രാത്രികാല സന്ദർശകരെ സ്വാഗതം ചെയ്തു. 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 6% വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.
Dubai welcomes 9.88 million international overnight visitors in the first half of 2025 – a 6% increase compared to the same period in 2024, according to data published by the Dubai Department of Economy and Tourism. pic.twitter.com/V8tz5pUZvW
— Dubai Media Office (@DXBMediaOffice) August 3, 2025