മാതൃകാപരമായ പെരുമാറ്റത്തിനും സത്യസന്ധതയ്ക്കും ദുബായിലെ ടാക്സി ഡ്രൈവർമാരെ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ആദരിച്ചു.
വൃത്തി, മര്യാദ, നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ നൽകൽ എന്നിവയ്ക്ക് ഡ്രൈവർമാരെ അംഗീകരിക്കുന്ന “റോഡ് അംബാസഡർമാർ”സംരംഭത്തിന്റെ ഭാഗമായാണ് ദുബായിലുടനീളമുള്ള 2,172 ടാക്സി ഡ്രൈവർമാരെ അവരുടെ മികച്ച പ്രൊഫഷണൽ പെരുമാറ്റം, ധാർമ്മിക സത്യസന്ധത, ഉയർന്ന സേവന നിലവാരത്തോടുള്ള പ്രതിബദ്ധത എന്നിവയ്ക്ക് അതോറിറ്റി ആദരവ് നൽകിയത്.
#RTA has honoured 2,172 taxi drivers in #Dubai under the “Road Ambassadors” initiative that seeks to motivate drivers who comply with laws and regulations, uphold high standards of personal and vehicle cleanliness, and demonstrate integrity by returning lost items to their… pic.twitter.com/7ewMzmWOw1
— RTA (@rta_dubai) August 4, 2025