അബുദാബിയിലെ ഖജൂർ തോലയിലുള്ള ഒരു ഗ്രോസറി ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനെതുടർന്ന് അടച്ചുപൂട്ടാൻ അബുദാബി അഗ്രികൾച്ചർ & ഫുഡ് സേഫ്റ്റി അതോറിറ്റി ഉത്തരവിട്ടു. ദേശി ബിഎൻപി ജനറൽ ട്രേഡിംഗ് എന്ന ഗ്രോസറിയാണ് പൊതുജനാരോഗ്യത്തിന് ഗുരുതരമായ അപകടമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചത്.
നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും ഗ്രോസറി നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് ഗ്രോസറി അടച്ചു പൂട്ടാൻ തീരുമാനിച്ചതെന്നും അതോറിറ്റി പറഞ്ഞു.