അബുദാബി, അൽ ഐൻ എന്നിവിടങ്ങളിൽ ഇന്ന് മുതൽ ചില റോഡുകൾ ഭാഗികമായി അടച്ചിടുമെന്ന് അബുദാബി മൊബിലിറ്റി മുന്നറിയിപ്പ് നൽകി.
അബുദാബിയിൽ, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഇന്ന് ഓഗസ്റ്റ് 13 ബുധനാഴ്ച മുതൽ 2025 ഓഗസ്റ്റ് 18 തിങ്കളാഴ്ച വരെ ഭാഗിക റോഡ് അടച്ചിടൽ പ്രാബല്യത്തിൽ വരും. ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർ ബദൽ മാർഗങ്ങൾ തേടാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, അൽ ഐനിൽ, സായിദ് ദി ഫസ്റ്റ് സ്ട്രീറ്റ്, നഹ്യാൻ ദി ഫസ്റ്റ് സ്ട്രീറ്റ് എന്നിവിടങ്ങളിലെ ഇന്റർസെക്ഷൻ താൽക്കാലികമായി അടച്ചിടും. ഈ അടച്ചിടൽ ഇന്ന് ഓഗസ്റ്റ് 13 ബുധനാഴ്ച ആരംഭിച്ച് 2025 ഓഗസ്റ്റ് 22 വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടച്ചിടൽ കാലയളവിൽ വാഹനമോടിക്കുന്നവർ ജാഗ്രതയോടെ വാഹനമോടിക്കാനും എല്ലാ ട്രാഫിക് അടയാളങ്ങളും സിഗ്നലുകളും പാലിക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.