കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് യുഎഇ സെൻട്രൽ ബാങ്ക് മാലിക് എക്സ്ചേഞ്ചിന് 2 മില്യൺ ദിർഹം പിഴ ചുമത്തി. മാലിക് എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ, തീവ്രവാദത്തിനും നിയമവിരുദ്ധ സംഘടനകൾക്കും ധനസഹായം നൽകുന്നതിനെതിരെയുള്ള പോരാട്ടം, അതിന്റെ ഭേദഗതികൾ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾക്കനുസൃതമായി എക്സ്ചേഞ്ച് ഹൗസിന്റെ പേര് രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്തതായും അതോറിറ്റി അറിയിച്ചു