ഭക്ഷ്യസുരക്ഷാ നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അൽ ഐനിലെ അൽ വഹ അൽ അമേറയിലെ താജ് അൽ സുമുറുദ റെസ്റ്റോറന്റ് അബുദാബി അഗ്രികൾച്ചർ , ഭക്ഷ്യ സുരക്ഷാ അതോറിറ്റി (ADAFSA) അടപ്പിച്ചു.
ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ ആവർത്തിച്ച് ഉണ്ടായതിനാലും ഫലപ്രദമായ തിരുത്തൽ നടപടികൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതിനാലും ഭക്ഷ്യസുരക്ഷയും ഉപഭോക്തൃ ആരോഗ്യവും സംരക്ഷിക്കുന്നതിന് അടിയന്തര നടപടി ആവശ്യമായി വന്നതിനാലുമാണ് ഈ ഭരണപരമായ അടച്ചുപൂട്ടൽ ഏർപ്പെടുത്തിയതെന്ന് അതോറിറ്റി പറഞ്ഞു.
നിയമലംഘനങ്ങളുടെ കാരണങ്ങൾ പരിഹരിക്കുന്നതുവരെ അടച്ചുപൂട്ടൽ ഉത്തരവ് പ്രാബല്യത്തിൽ തുടരുമെന്നും എല്ലാ ഭക്ഷ്യ സുരക്ഷാ ആവശ്യകതകളും പൂർണ്ണമായും പാലിച്ചുകൊണ്ട് വ്യവസ്ഥകൾ ശരിയാക്കിയതിനുശേഷം മാത്രമേ സ്ഥാപനത്തിന് പ്രവർത്തനം പുനരാരംഭിക്കാൻ കഴിയൂ എന്നും അതോറിറ്റി പറഞ്ഞു