ഒമാനിലെ മാധ മേഖലയിൽ പുലർച്ചെ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി യുടെ നാഷണൽ സീസ്മിക് നെറ്റ്വർക്ക് അറിയിച്ചു. ഇന്ന് ഓഗസ്റ്റ് 21 ന് പുലർച്ചെ 5.13 ന് ഉണ്ടായ ഭൂകമ്പം 5 കിലോമീറ്റർ ആഴത്തിലായിരുന്നു അനുഭവപ്പെട്ടത്
എന്നാൽ യുഎഇയിൽ താമസക്കാർക്ക് ഇത് അനുഭവപ്പെട്ടിട്ടില്ലെന്നും അവിടെ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ലെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി സ്ഥിരീകരിച്ചു.
യുഎഇയിലെ ഒരു ചെറിയ ഒമാനി എക്സ്ക്ലേവാണ് മാധ. മുസന്ദം പെനിൻസുലയ്ക്കും ഒമാന്റെ മറ്റ് ഭാഗങ്ങൾക്കും ഇടയിൽ ഏകദേശം പകുതിയോളം ഫുജൈറയിൽ സ്ഥിതി ചെയ്യുന്നു. യുഎഇയിൽ ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടതാണെങ്കിലും, മാധ ഒമാന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു.