മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് യു എ ഇയിൽ പൊതുമേഖലക്ക് സമാനമായി സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചു.
ഇതനുസരിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2025 സെപ്റ്റംബർ 5 വെള്ളിയാഴ്ച (റബീഅ് അൽ അവ്വൽ 12) ശമ്പളത്തോടെയുള്ള പൊതു അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.