യുഎഇയിൽ പുതിയ ആരോഗ്യമന്ത്രിയായി അഹമ്മദ് ബിൻ അലി അൽ സയേഗിനെ നിയമിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.
ഫെഡറൽ ആരോഗ്യ സംവിധാനത്തിന്റെ വികസനത്തിന് സഹായിച്ച മുൻ മന്ത്രി അബ്ദുൾറഹ്മാൻ അൽ ഒവൈസിന്റെ സേവനത്തിന് യുഎഇ പ്രധാനമന്ത്രി നന്ദി പറഞ്ഞു. നാഷണൽ കൗൺസിൽ കാര്യങ്ങളുടെ സഹമന്ത്രിയായി അൽ ഒവൈസ് സർക്കാരിൽ തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.