എത്തിഹാദ് എയർവേയ്‌സ് മൂന്ന് വർഷത്തിനുള്ളിൽ തങ്ങളുടെ ഫ്ലീറ്റിലുടനീളം 100 Mbps-ൽ കൂടുതൽ വൈ-ഫൈ നൽകുമെന്ന് എത്തിഹാദ് എയർവേയ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് നെവസ് അറിയിച്ചു. കൂടാതെ ക്രിപ്‌റ്റോ പേയ്‌മെന്റ് സൊല്യൂഷനുകൾ അവതരിപ്പിക്കുന്നത് പരിഗണിക്കുന്നുണ്ടെന്നും ചീഫ് എക്‌സിക്യൂട്ടീവ് പറഞ്ഞു.
യുഎഇ ദേശീയ വിമാനക്കമ്പനിയായ എയർലൈൻ, 2025 ലെ ആദ്യ ആറ് മാസങ്ങളിൽ റെക്കോർഡ് ലാഭക്ഷമതയും യാത്രക്കാരുടെ എണ്ണവും കൈവരിച്ചുകൊണ്ട്, അർദ്ധ വാർഷിക പ്രകടനത്തിലെ എക്കാലത്തെയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2025 ജനുവരി-ജൂൺ കാലയളവിൽ നികുതിക്ക് ശേഷമുള്ള ലാഭം 1.1 ബില്യൺ ദിർഹത്തിലെത്തി, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 32 ശതമാനം വർധനവ് ആണ് രേഖപ്പെടുത്തിയത്.