യുഎഇയുടെ കിഴക്കൻ ഭാഗങ്ങളിൽ ഇന്ന് രാവിലെ നേരിയ മഴ പെയ്തതായി റിപ്പോർട്ടുണ്ട്. ഫുജൈറ, കൽബ, ഖോർ ഫക്കാൻ എന്നിവിടങ്ങളിൽ മഴ പെയ്തു. രാജ്യത്തുടനീളം ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും, പ്രത്യേകിച്ച് കിഴക്കൻ, തീരപ്രദേശങ്ങളിലും പടിഞ്ഞാറൻ ദ്വീപുകളിലും മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫുജൈറ, അൽ ഐൻ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ പരമാവധി താപനില 40°C നും 45°C നും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പർവതപ്രദേശങ്ങളിൽ തണുപ്പുള്ള കാലാവസ്ഥയായിരിക്കും. ഹ്യുമിഡിറ്റി അൽപ്പം ഉയരും, ഉൾനാടൻ, തീരദേശ മേഖലകളിൽ 70% നും 90% നും ഇടയിൽ ആയിരിക്കും
ഹ്യുമിഡിറ്റി ലെവൽ. പ്രധാന നഗരങ്ങളിൽ പ്രത്യേകിച്ച് നോക്കുമ്പോൾ, ദുബായിൽ നിലവിൽ വളരെ ചൂടുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്, അതിരാവിലെതന്നെ താപനില ഏകദേശം 37°C ആണ്.