2026 അവസാനത്തോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവങ്ങളിൽ (DXB) ലാപ്‌ടോപ്പുകൾ, ലിക്വിഡുകൾ എന്നിവ ഹാൻഡ് ബാഗേജിൽ നിന്നും പുറത്തിറക്കാതെ സ്ക്രീൻ ചെയ്യാനാവുന്ന സംവിധാനം പൂർണമായും നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ പരീക്ഷണ അടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കുന്നുണ്ടെങ്കിലും, ഘട്ടം ഘട്ടമായുള്ള പദ്ധതിയിലൂടെ 2026 അവസാനത്തോടെ ഈ സംവിധാനം പൂർണമായും നടപ്പിലാക്കുമെന്ന് അധികൃതർ പറഞ്ഞു.
ഈ പുതിയ സാങ്കേതികവിദ്യ യാത്ര എളുപ്പവും സുഗമവും സമ്മർദ്ദരഹിതവുമാക്കും, കാരണം നിങ്ങളുടെ ബാഗിൽ നിന്ന് സുരക്ഷാ പരിശോധനകൾക്കിടെ ലാപ്‌ടോപ്പുകൾ, പെർഫ്യൂമുകൾ, ക്രീമുകൾ, ദ്രാവകങ്ങൾ ഒന്നും പുറത്തെടുക്കേണ്ടതില്ല, ദുബായ് വിമാനത്താവളങ്ങളിലെ ടെർമിനൽ പ്രവർത്തനങ്ങളുടെ സീനിയർ വൈസ് പ്രസിഡന്റ് എസ്സ അൽ ഷംസിപറഞ്ഞു.