ട്രിച്ചി – ഷാര്‍ജ എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം പറക്കാനൊരുങ്ങുന്നതിന് മുമ്പ് റദ്ദാക്കി : പകരം വിമാനം ഏര്‍പ്പാടാക്കിയത് 10 മണിക്കൂറിന് ശേഷം

Trichy-Sharjah Air India Express flight cancelled before take-off- Replacement flight arranged 10 hours later

ട്രിച്ചിയിൽ നിന്നും ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനം പറക്കാനൊരുങ്ങുന്നതിന് തൊട്ട് മുമ്പ് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടർന്ന് റദ്ദാക്കി. ഇന്നലെ ബുധനാഴ്ച ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

ഏകദേശം 10 മണിക്കൂറിന് ശേഷമാണ് യാത്രക്കാര്‍ക്ക് മറ്റൊരു വിമാനം ഏര്‍പ്പാടാക്കിയത്. എയര്‍ ഇന്ത്യ എക്സ്‍പ്രസിന്‍റെ IX 613 വിമാനം ഇന്നലെ ബുധനാഴ്ച രാവിലെ 4.25നാണ് പുറപ്പെടേണ്ടിയിരുന്നത്. ട്രിച്ചി വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസ് സാങ്കേതിക തകരാര്‍ മൂലം റദ്ദാക്കിയെന്നും യാത്രക്കാര്‍ക്ക് ഭക്ഷണവും റീഫണ്ടോ, കോംപ്ലിമെന്‍ററി റീഷെഡ്യൂളിങ്ങോ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും നല്‍കിയതായും എയര്‍ ഇന്ത്യ എക്സ്‍പ്രസ് വക്താവ് അറിയിച്ചു. അതേസമയം ട്രിച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് പകരം വിമാനം ഉച്ചയ്ക്ക് 2.42നാണ് ഷാര്‍ജയിലേക്ക് പുറപ്പെട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!