യുഎഇയിലെ ജനസംഖ്യ 2024 ൽ 11.3 മില്യണിലെത്തി , ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 5.7% വർദ്ധനവ് ആണ് ഉണ്ടായത്. ജനസംഖ്യയുടെ 64% പുരുഷന്മാരും 36% സ്ത്രീകളുമാണ്.
2024 ൽ യുഎഇയുടെ ജനസംഖ്യ 615,687 വർദ്ധിച്ച് 2023 ൽ 10,678,556 ൽ നിന്ന് 11,294,243 ആയി ഉയർന്നതായി ഫെഡറൽ കോംപറ്റിറ്റീവ്നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ (FCSC) റിപ്പോർട്ട് ചെയ്തു.
2024 അവസാനത്തോടെ, പുരുഷ ജനസംഖ്യ 7,235,074 (64%) ആയി. 2023 നെ അപേക്ഷിച്ച് 392,074 വർദ്ധനവ് ഉണ്ടായപ്പോൾ, സ്ത്രീ ജനസംഖ്യ 4,059,169 (36%) ആയി. ഇത് 223,518 വർദ്ധനവാണ്. 2000 മുതൽ യുഎഇയിലെ ജനസംഖ്യ 3.17 മില്യണിൽ നിന്ന് 11.3 മില്യണായി മൂന്നിരട്ടിയിലധികമാണ് വർദ്ധിച്ചത്.