മലയാളസിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് 68-ാം പിറന്നാള്‍. സൂപ്പർ താരങ്ങളേക്കാൾ അഭിനയം കൊണ്ടും കോമഡികള്‍ കൊണ്ടും കൈയടി വാങ്ങുന്ന താരമായിരുന്നു ജഗതി. വാഹനാപകടത്തില്‍പ്പെട്ട് വെള്ളിത്തിരയില്‍ നിന്ന് നീണ്ടനാളുകളായി വിട്ടു നില്‍ക്കുമ്പോഴും ആരാധകരുടെ മനസ്സിൽ ജഗതിക്ക് പകരക്കാറില്ല.
ആറ് വര്‍ഷമായി ജഗതി സിനിമയില്‍ നിന്നും മാറി നില്ക്കുകയാണ്. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ജഗതി ശ്രീകുമാറിന് ആശംസകളുമായി ആരാധകരും താരങ്ങളുമെല്ലാം രംഗത്ത് വന്നു കൊണ്ടിരിക്കുകയാണ്. അച്ഛന് പിറന്നാൾ ആശംസ നേര്‍ന്ന് മക്കളായ ശ്രീലക്ഷ്മിയും പാര്‍വതിയുമെത്തി.
2012 മാര്‍ച്ച് മാസത്തില്‍ ഉണ്ടായ വാഹനാപകടമാണ് ജഗതിയെ സിനിമയില്‍ നിന്ന് അകറ്റിയത്. എന്നിരുന്നാലും ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയില്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാലോകവും.