രാഹുൽഗാന്ധിയുടെ യു എ ഇ സന്ദർശനം; വെബ്‌സൈറ്റ് പ്രകാശനം ചെയ്തു

രാഹുൽഗാന്ധിയുടെ യു എ ഇ സന്ദർശനവുമായി ബന്ധപ്പെട്ട് വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. ഇന്ന് സംഘാടകർ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 11-12 തീയതികളിൽ യു എ ഇ സന്ദർശിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സന്ദർശന വിവരങ്ങളാണ് സൈറ്റിൽ ഉണ്ടാവുക.

WWW.RGINUAE.COM എന്ന വിലാസത്തിൽ വെബ്‌സൈറ്റ് ലഭ്യമാകും. വെബ്‌സൈറ്റ് ഉദ്‌ഘാടനം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോഡ അമേരിക്കയിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. രാഹുൽ ഗാന്ധിയുടെ ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതു സമ്മേളനത്തിലേക്കുള്ള രെജിസ്ട്രേഷൻ ഈ വെബ്‌സൈറ്റ് വഴിയായിരിക്കും.

പരിപാടിയിൽ പ്രവേശനം സൗജന്യമായിരിക്കും. 4 മണി മുതൽ 8 മണിവരെ ആയിരിക്കും പൊതുസമ്മേളനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!