വിദേശ യാത്രക്കാർക്കായി പേപ്പർ ഫോമിന് പകരം ഇന്ത്യൻ വിമാനത്താവളങ്ങളിലെത്തുന്ന ഡിജിറ്റൽ ഇ-അറൈവൽ കാർഡ് സംവിധാനം പ്രാബല്യത്തിൽ

Digital e-Arrival Card system to replace paper forms for foreign passengers at Indian airports

ഇന്ത്യൻ വിമാനത്താവളങ്ങളിലെത്തുന്ന വിദേശ യാത്രക്കാർക്കായി പേപ്പർ ഫോമിന് പകരം പുതിയ ‘ഇ-അറൈവൽ കാർഡ്’ സംവിധാനം ഇപ്പോൾ നടപ്പിലാക്കിയിട്ടുണ്ട്. ഇന്നലെ മുതൽ (ഒക്ടോബർ 1) ഡിജിറ്റൽ ഡിസെംബാർക്കേഷൻ (DE) കാർഡ് നിലവിൽ വന്നു.

വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും നടപടിക്രമങ്ങൾ വേഗത്തിലാക്കാനുമാണ് ഈ മാറ്റം. ഇതോടെ മറ്റ് പല രാജ്യങ്ങളെയും പോലെ ഇന്ത്യയിലും യാത്രക്കാരുടെ വിവരശേഖരണം പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും.

വിമാനത്തിനുള്ളിൽ അല്ലെങ്കിൽ വിമാനത്താവളത്തിൽ മുമ്പ് പൂരിപ്പിക്കാറുണ്ടായിരുന്ന ഫിസിക്കൽ ഡിസെംബാർക്കേഷൻ ഫോമിന് പകരമാണിത്. OCI കാർഡ് ഉടമകൾ, വിനോദസഞ്ചാരികൾ, ബിസിനസ്സ് സന്ദർശകർ, മെഡിക്കൽ യാത്രക്കാർ എന്നിവരടക്കമുള്ള ഇന്ത്യയിൽ എത്തുന്ന എല്ലാ വിദേശ യാത്രക്കാരും ഈ ഓൺലൈൻ അറൈവൽ ഫോം പൂരിപ്പിക്കണം.

ഈ പ്രക്രിയ മുൻകൂട്ടി പ്രക്രിയ പൂർത്തിയാക്കാത്ത യാത്രക്കാർക്ക് എത്തിച്ചേരുമ്പോൾ കൂടുതൽ ഇമിഗ്രേഷൻ ക്ലിയറൻസ് നേരിടേണ്ടി വന്നേക്കാം.പാസ്‌പോർട്ട് നമ്പർ, ദേശീയത, സന്ദർശനത്തിന്റെ ഉദ്ദേശ്യം, ഇന്ത്യയിലെ വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങൾ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ മാത്രമേ ഓൺലൈൻ ഫോമിൽ ആവശ്യമുള്ളൂ. യാതൊരു രേഖകളും അപ്‌ലോഡ് ചെയ്യേണ്ടതില്ല.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!