കിംഗ് ഫൈസൽ സ്ട്രീറ്റിൽ നിന്ന് അൽ വഹ്ദ സ്ട്രീറ്റിലേക്കുള്ള ദുബായ് എമിറേറ്റിലേക്കുള്ള എക്സിറ്റ് ക്ടോബർ 11 വരെ താൽക്കാലികമായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി
ഒക്ടോബർ 3 വെള്ളിയാഴ്ച മുതൽ 2025 ഒക്ടോബർ 11 ശനിയാഴ്ച വരെയാണ് താൽക്കാലിക അടച്ചുപൂട്ടൽ പ്രാബല്യത്തിൽ വരിക. ഷാർജ ആർടിഎയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ വഴിയാണ് ഈ മുന്നറിയിപ്പ് നടത്തിയത്.
പ്രദേശത്തെ ഗതാഗത പ്രവാഹവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള റോഡ് മെച്ചപ്പെടുത്തൽ പദ്ധതികളുടെ ഭാഗമായാണ് അടച്ചിടൽ. തിരക്ക് കുറയ്ക്കുന്നതിനും വാഹനമോടിക്കുന്നവർക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും ഈ പ്രവർത്തനങ്ങൾ നിർണായകമാണെന്ന് അധികൃതർ പറയുന്നു.