ദുബായിൽ മുപ്പത് ദിവസം നീണ്ടുനിൽക്കുന്ന ഫിറ്റ്നസ് ചലഞ്ചിൻ്റെ (DFC) ഭാഗമായി നടത്തുന്ന ദുബായ് റൈഡ് 2025 സൈക്ലിങ് ഇവന്റിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
ദുബായ് നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി സൈക്കിൾ ചവിട്ടാൻ റൈഡർമാർക്ക് അവസരം നൽകിയ കഴിഞ്ഞ വർഷം 37,000-ത്തിലധികം സൈക്ലിസ്റ്റുകൾക്ക് ആതിഥേയത്വം വഹിച്ചതിന് ശേഷമാണ് ഐക്കണിക് ദുബായ് റൈഡിനുള്ള രജിസ്ട്രേഷൻ (link: https://www.dubairide.com/) ഇപ്പോൾ തുറന്നിരിക്കുന്നത്.
2025 നവംബർ 2 നാണ് ദുബായ് റൈഡ് 2025 സൈക്ലിങ് ഇവന്റ നടക്കുക. ദുബായ് റൈഡിന്റെ ആറാം പതിപ്പിൽ, ഈ മാസം നടക്കുന്ന നാല് മുൻനിര ഇവന്റുകളിൽ ആദ്യത്തേതിൽ ആയിരക്കണക്കിന് സൈക്ലിസ്റ്റുകൾ നഗരത്തിലെ റോഡുകൾ കീഴടക്കും, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ദുബായ് വാട്ടർ കനാൽ, ബുർജ് ഖലീഫ തുടങ്ങിയ ഐക്കണിക് ലാൻഡ്‌മാർക്കുകളിലൂടെ സൈക്ലിസ്റ്റുകൾ സഞ്ചരിക്കും.