ഒമാനിൽ കുപ്പിവെള്ളം കുടിച്ച് 2 പേർ മരിച്ച സംഭവം :യുറാനസ് സ്റ്റാർ കുപ്പിവെള്ളം യുഎഇയിൽ വിൽക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രാലയം

2 people died after drinking bottled water in Oman_ Uranus Star announced that it has not been granted permission to distribute bottled water.

‘യുറാനസ് സ്റ്റാർ’ കുപ്പിവെള്ളമോ അതേ ബ്രാൻഡിൽ നിന്നുള്ള മറ്റേതെങ്കിലും ഉൽപ്പന്നങ്ങളോ ഇറക്കുമതി ചെയ്യുന്നതിനോ വ്യാപാരം ചെയ്യുന്നതിനോ ഔദ്യോഗിക അനുമതി നൽകിയിട്ടില്ലെന്ന് യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MoCCAE) ഇന്ന് വെള്ളിയാഴ്ച സ്ഥിരീകരിച്ചു. രാജ്യത്തെ പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഈ ഉൽപ്പന്നങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.

ഇറാനിൽ നിന്നുള്ള ‘യുറാനസ് സ്റ്റാർ’ കുപ്പിവെള്ളം കുടിച്ച് ഒമാനിൽ രണ്ട് പേർ അടുത്തിടെ മരിച്ചതിനെ തുടർന്നാണ് യുഎഇ മന്ത്രാലയം ഈ പ്രഖ്യാപനങ്ങൾ നടത്തിയിട്ടുള്ളത്.

ഒമാനി അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ഈ ഉൽപ്പന്നം തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു . സാമ്പിളുകളുടെ ലബോറട്ടറി പരിശോധനയിൽ ‘യുറാനസ് സ്റ്റാറിൽ’ “ആംഫെറ്റാമൈൻ” അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി, ഇത് ഉൽപ്പന്നത്തിന്റെ ചില പാക്കേജുകളിൽ മനഃപൂർവ്വം ചേർത്തതാണെന്നും തെളിഞ്ഞിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!