‘യുറാനസ് സ്റ്റാർ’ കുപ്പിവെള്ളമോ അതേ ബ്രാൻഡിൽ നിന്നുള്ള മറ്റേതെങ്കിലും ഉൽപ്പന്നങ്ങളോ ഇറക്കുമതി ചെയ്യുന്നതിനോ വ്യാപാരം ചെയ്യുന്നതിനോ ഔദ്യോഗിക അനുമതി നൽകിയിട്ടില്ലെന്ന് യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MoCCAE) ഇന്ന് വെള്ളിയാഴ്ച സ്ഥിരീകരിച്ചു. രാജ്യത്തെ പ്രധാന റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ഈ ഉൽപ്പന്നങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
ഇറാനിൽ നിന്നുള്ള ‘യുറാനസ് സ്റ്റാർ’ കുപ്പിവെള്ളം കുടിച്ച് ഒമാനിൽ രണ്ട് പേർ അടുത്തിടെ മരിച്ചതിനെ തുടർന്നാണ് യുഎഇ മന്ത്രാലയം ഈ പ്രഖ്യാപനങ്ങൾ നടത്തിയിട്ടുള്ളത്.
ഒമാനി അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ഈ ഉൽപ്പന്നം തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു . സാമ്പിളുകളുടെ ലബോറട്ടറി പരിശോധനയിൽ ‘യുറാനസ് സ്റ്റാറിൽ’ “ആംഫെറ്റാമൈൻ” അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി, ഇത് ഉൽപ്പന്നത്തിന്റെ ചില പാക്കേജുകളിൽ മനഃപൂർവ്വം ചേർത്തതാണെന്നും തെളിഞ്ഞിരുന്നു.