യാത്രാവിലക്ക് നീങ്ങി : ഷാര്‍ജയില്‍ അന്തരിച്ച പന്തളം സ്വദേശി ബിനു രാജന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

Travel ban lifted: The body of Binu Rajan, a native of Pandalam who passed away in Sharjah, will be taken home today.

ഷാര്‍ജയില്‍ അന്തരിച്ച പത്തനംതിട്ട പന്തളം സ്വദേശി ബിനു രാജന്റെ മൃതദേഹം ഇന്ന് വ്യാഴാഴ്ച്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.

കഴിഞ്ഞ മാസം 29നാണ് ഹൃദയാഘാതം മൂലം ബിനു രാജന്‍ ഷാര്‍ജയിലെ താമസസ്ഥലത്ത് വെച്ച് മരിച്ചത്. ഫോറന്‍സിക് നടപടികളിലെ കാലതാമസവും പിന്നാലെ റിയല്‍ എസ്റ്റേറ്റ് കമ്പനി നല്‍കിയ കേസിനെ തുടര്‍ന്നുണ്ടായ ട്രാവല്‍ ബാനുമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനും ഭാര്യ ശ്രീലയുടെ യാത്രയ്ക്കും തടസ്സമായത്.

പിന്നീട് കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ശ്രീലയുടെ യാത്രാവിലക്ക് നീക്കുകയായിരുന്നു. ഇന്ന് രാത്രി എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ജോലി നഷ്ടപ്പെട്ടതോടെ സാമ്പത്തികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു പ്രിന്റിംഗ് പ്രസ് ഡിസൈനറായിരുന്ന ബിനു. ഷുഗര്‍ രോഗം മൂലം കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത് അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയിരുന്നു. ശ്രീലയുടെ വരുമാനത്തെ ആശ്രയിച്ചാണ് കുടുംബം മുന്നോട്ടുപോയത്. നാളെ പുലര്‍ച്ചെ നാട്ടിലെത്തുന്ന മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ ശ്രീലയും ഭര്‍ത്താവിന്റെ അന്ത്യയാത്രയില്‍ അനുഗമിക്കും. മക്കളായ നന്ദിനിയും നിവേദും നാട്ടില്‍ പഠിക്കുകയാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!