യുഎഇയിൽ ഡിജിറ്റൽ മേഖലയിൽ അനുസരണക്കേടുള്ളതായി തോന്നുന്ന ഏതൊരു കണ്ടന്റ് കണ്ടാൽ മുൻകൈയെടുക്കാനും റിപ്പോർട്ട് ചെയ്യാനും കമ്മ്യൂണിറ്റി അംഗങ്ങളെ അനുവദിക്കുന്നതിനായി യുഎഇ മീഡിയ കൗൺസിൽ ചൊവ്വാഴ്ച ഒരു പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചിട്ടുണ്ട്. താമസക്കാർക്കിടയിൽ പോസിറ്റീവിറ്റി പ്രോത്സാഹിപ്പിക്കുന്നതിനായാണ് യുഎഇ മീഡിയ കൗൺസിൽ ഈ ഒരു പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചിരിക്കുന്നത്.
സുരക്ഷിതമല്ലാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ പരസ്യം നൽകുന്നതോ ആയ ഒരു മീഡിയ കണ്ടന്റ് ഓൺലൈനിൽ നിങ്ങൾ എപ്പോഴെങ്കിലും കണ്ടാൽ amen.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ A’men ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്
ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയകളിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ‘അഡ്വർടൈസർ പെർമിറ്റ്’ ആരംഭിച്ചതുൾപ്പെടെ, ഓൺലൈൻ ഉള്ളടക്കത്തിന് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ യുഎഇ അടുത്തിടെ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും, യുഎഇയിലെ എല്ലാ മാധ്യമ സ്ഥാപനങ്ങളും, കണ്ടന്റ് ക്രിയേറ്റ് ചെയ്യുമ്പോൾ ദേശീയ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. കണ്ടന്റുകൾ ഈ മാനദണ്ഡങ്ങൾക്ക് എതിരാണെങ്കിൽ പിഴകൾ, സ്ഥാപനം അടച്ചുപൂട്ടൽ അല്ലെങ്കിൽ മീഡിയ ലൈസൻസ്/പെർമിറ്റ് റദ്ദാക്കൽ എന്നിവയ്ക്കെല്ലാം കാരണമായേക്കാം.