ദുബായിൽ ട്രാഫിക് സിഗ്നലുകളെ വാഹനങ്ങളുമായി ബന്ധിപ്പിച്ച് പുതിയ സ്മാർട്ട് ട്രാഫിക് സംവിധാനം; പദ്ധതിയുമായി ദുബായ് ആർടിഎ

Dubai RTA to launch new smart traffic system by connecting traffic signals to vehicles in Dubai

ദുബായ്: പുതിയ സ്മാർട്ട് ട്രാഫിക് സംവിധാനം ആരംഭിക്കാൻ ദുബായ്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ദുബായിൽ പുതിയ സ്മാർട്ട് ട്രാഫിക് സംവിധാനം പ്രഖ്യാപിച്ചിരിക്കുന്നത്. വെഹിക്കിൾ-ടു-എവരിതിംഗ് (V2X) എന്ന നൂതന സ്മാർട്ട് ട്രാഫിക് സംവിധാനമാണ് ആർടിഎ ആവിഷ്‌ക്കരിച്ചത്. റോഡുകൾ കൂടുതൽ സുരക്ഷിതമാക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നടപടി.

സ്മാർട്ട് കണക്റ്റഡ് വെഹിക്കിൾസ് പദ്ധതിയുടെ ഭാഗമായി ട്രാഫിക് സിഗ്‌നലുകളെ വാഹനങ്ങളുടെ ഡാഷ്‌ബോർഡുകളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് ഈ സംവിധാനം. 2027നും 2028നും ഇടയിൽ ദുബയിലെ ഏകദേശം 620 സിഗ്നൽ ജംഗ്ഷനുകളിലും ട്രാഫിക് ലൈറ്റുകളിലുമാണ് വി2എക്സ് സംവിധാനം നടപ്പിലാക്കുക. ട്രാഫിക് ഇൻഫ്രാസ്ട്രക്ചറിൽ നിന്നുള്ള തത്സമയ വിവരങ്ങൾ വാഹനങ്ങൾക്കുള്ളിലേക്ക് കൈമാറ്റം ചെയ്യാൻ ഇത് സഹായിക്കും. ഈ പദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Ai), ഡിജിറ്റൽ ട്വിൻ സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ച് ഡ്രൈവർമാരുമായി ആശയവിനിമയം നടത്തും. പുതിയ വാഹനങ്ങളിൽ വി2എക്സ് കണക്റ്റിവിറ്റി സവിശേഷതകൾ സജ്ജീകരിക്കുന്നതിനായി വാഹന നിർമ്മാതാക്കളുമായി ആർട്ടിഎ ഏകോപനം നടത്തിവരികയാണ്

പഴയ വാഹനങ്ങളുള്ളവർക്ക് അധിക ഉപകരണങ്ങളോ അല്ലെങ്കിൽ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ ആപ്ലിക്കേഷനുകളോ ഉപയോഗിച്ച് ലൈവ് ട്രാഫിക് ഡാറ്റ വാഹനത്തിന്റെ സ്‌ക്രീനിൽ കാണാൻ സാധിക്കും. ഇത് മൊബൈൽ ഫോൺ ഉപയോഗിക്കാതെ തന്നെ വിവരങ്ങൾ അറിയാൻ ഡ്രൈവർമാരെ സഹായിക്കുന്നതാണ്. വി2എക്സ് നെറ്റ്‌വർക്ക് ദുബയിലെ അടുത്ത തലമുറയുടെ ട്രാഫിക് സിഗ്നൽ ഓപ്പറേഷൻസിന്റെ പ്രധാന ഘടകമായിരിക്കുമെന്നാണ് ആർട്ടിഎയിലെ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് ഡയറക്ടർ എൻജിനീയർ സലാഹുദ്ദീൻ അൽ മർസൂഖി വ്യക്തമാക്കുന്നത്. ദുബായ് ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് സെന്ററുമായി ഈ സംവിധാനം സംയോജിപ്പിച്ചിട്ടുണ്ട്. ഇത് എഐ ഉപയോഗിച്ച് സിഗ്നൽ പ്രവർത്തനം മെച്ചപ്പെടുത്തുകയും നഗരത്തിലുടനീളമുള്ള ട്രാഫിക് ഒഴുക്ക് നിരീക്ഷിക്കുകയും ചെയ്യും.

സിഗ്നലുകളുമായി ബന്ധിപ്പിക്കുന്നതോടെ ഡ്രൈവർമാർക്ക് ഡാഷ്‌ബോർഡിൽ നേരിട്ട് തത്സമയ വിവരങ്ങൾ ലഭിക്കും. ഇനി അടുത്ത ജംഗ്ഷനിലെ പച്ചലൈറ്റിന്റെ ബാക്കിയുള്ള സമയം, ചുവപ്പ് ലൈറ്റിന്റെ കൗണ്ട്ഡൗൺ, ട്രാഫിക് സിഗ്നലിന്റെ നിലവിലെ അവസ്ഥ, ഒപ്റ്റിമൽ വേഗത, ഗതാഗതക്കുരുക്ക് മുന്നറിയിപ്പുകൾ, വഴിതിരിച്ചുവിടലുകൾ, റോഡ് അടച്ചിടലുകൾ, അപകട അറിയിപ്പുകൾ തുടങ്ങിയവയെല്ലാം ലഭിക്കും. അതേസമയം, വേഗത കുറയ്ക്കുന്നതിനോ മുന്നിലുള്ള തടസ്സങ്ങളെക്കുറിച്ചോ മുന്നറിയിപ്പ് നൽകാൻ ഭാവിയിൽ വെഹിക്കിൾ-ടു-വെഹിക്കിൾ (വി2എക്സ്) ആശയവിനിമയവും അവതരിപ്പിക്കും. 2027-2028ഓടെ പൂർണ്ണമായി സംവിധാനം വിന്യസിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!