ഒമാനിലെ സൊഹാറിനും യുഎഇയിലെ അബുദാബിക്കും ഇടയിൽ പുതിയ റെയിൽ സർവീസ് സ്ഥാപിക്കുന്നതിനായി അബുദാബിയിലെ നോട്ടം ലോജിസ്റ്റിക്സ് ഹഫീത് റെയിലുമായി പ്രാഥമിക കരാറിൽ ഒപ്പുവച്ചു.
അബുദാബി പോർട്ട്സ് ഗ്രൂപ്പിന് കീഴിലുള്ള ഒരു കമ്പനിയാണ് നോട്ടം ലോജിസ്റ്റിക്സ്, അതേസമയം ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ ക്രോസ്-ബോർഡർ റെയിൽവേ ശൃംഖലയുടെ ഡെവലപ്പറും ഓപ്പറേറ്ററുമാണ് ഹഫീത് റെയിൽ. കരാർ പ്രകാരം നോതം ലോജിസ്റ്റിക്സ് ഹഫീത് റെയിൽ ശൃംഖല ഉപയോഗിച്ച് ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രതിദിന സർവീസ് ആരംഭിക്കും. ആഴ്‌ചയിൽ ഏഴ് കണ്ടെയ്‌നർ ട്രെയ്നുകൾ ഉപയോഗിച്ചായിരിക്കും സർവീസ് നടത്തുക. ഓരോ കണ്ടെയ്നറിനും 276 ടി.ഇ.യു ശേഷിയുണ്ടാകും. അതായത് പ്രതിവർഷം 193,200 ടി.ഇ.യു യൂണിറ്റായിരിക്കും ശേഷി. 20, 40, 45 അടി കണ്ടെയ്നറുകളാണ് സർവീസിനായി ഉപയോഗപ്പെടുത്തുക.





