സൂക്ഷ്മജീവി മലിനീകരണം കണ്ടെത്തിയതിനെ തുടർന്ന് നവംബർ 3 ന് യുഎഇ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (EDE) ”ഹോങ് തായ് ഹെർബൽ ഇൻഹേലർ” (Yadom) വിപണികളിൽ നിന്ന് പിൻവലിച്ചു.
തായ് ഹെർബൽ നാസൽ ഇൻഹേലറിന്റെ പ്രാദേശികമായി വിതരണം ചെയ്ത നിരവധി ബാച്ചുകളിൽ ലബോറട്ടറി പരിശോധനകളിൽ സൂക്ഷ്മജീവികളുടെ മലിനീകരണം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് ഇറക്കിയ സർക്കുലറിൽ പറയുന്നു
സൂക്ഷ്മജീവി മലിനീകരണ പരിശോധനകളിൽ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പറഞ്ഞതിനെത്തുടർന്ന് ഒക്ടോബറിൽ തായ്ലൻഡിലെ ഭക്ഷ്യ-മരുന്ന് ഭരണകൂടം ജനപ്രിയ ഇൻഹേലറിന്റെ ഒരു ബാച്ച് തിരിച്ചുവിളിച്ചിരുന്നു.
തായ് മുന്നറിയിപ്പിനുശേഷം, EDE ഉടനടി നടപടിയെടുക്കുകയും പ്രാദേശിക വിപണിയിൽ ലഭ്യമായ എല്ലാ ബാച്ചുകളും പരിശോധിച്ച് അവയുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു.





