അബുദാബിയിൽ തലാബത്ത് ഫുഡ് ഡെലിവെറിക്കായി ഡ്രോണുകൾ ഉപയോഗിക്കാൻ ഒരുങ്ങുകയാണെന്ന് അധികൃതർ അറിയിച്ചു.
ഇതിനായുള്ള പരീക്ഷണ പറക്കലുകൾ ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്, ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ആദ്യ ഉപഭോക്തൃ ഓർഡറുകൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തലാബത്ത് ആപ്പ് ഉപയോഗിച്ച്, പലചരക്ക് സാധനങ്ങളും ഭക്ഷണവും ഓർഡർ ചെയ്യാം – തലബത്ത് അടുക്കളയിൽ നിന്നോ റസ്റ്റോറന്റിൽ നിന്നോ ഡ്രോപ്പ്-ഓഫ് സ്റ്റേഷനിലേക്ക് ഡ്രോൺ വരും – ഞങ്ങൾ അതിനെ DOS എന്ന് വിളിക്കുന്നു,” അബുദാബി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള നൂതന സാങ്കേതിക കമ്പനിയായ K2 ലെ സ്ട്രാറ്റജി വൈസ് പ്രസിഡന്റ് വലീദ് അൽ ബ്ലൂഷി പറഞ്ഞു.
ഇപ്പോൾ, യാസ് മറീന സർക്യൂട്ടിൽ അബുദാബി ഓട്ടോണമസ് വീക്കിൽ സ്മാർട്ട്, ഓട്ടോണമസ്, സുസ്ഥിര നഗര മൊബിലിറ്റി അവതരിപ്പിക്കുന്ന പ്രദർശനമായ ഡ്രിഫ്റ്റ്എക്‌സിൽ രണ്ട് ഡ്രോണുകൾ പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. “ഇതൊരു പരീക്ഷണ കേന്ദ്രം മാത്രമാണ്; തലാബത്തുമായുള്ള സഹകരണത്തോടെ, ഞങ്ങൾ കൂടുതൽ വളരും.” അദ്ദേഹം പറഞ്ഞു.






