ദുബായ്: ജോഗിംഗ്, നടപ്പാതകളിൽ മണിക്കൂറിൽ 100 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ ഇ-ബൈക്ക് ഓടിച്ച യുവാക്കൾ ദുബായ് പോലീസിന്റെ പിടിയിലായി
കാൽനടയാത്രക്കാരുടെയും വാഹനമോടിക്കുന്നവരുടെയും ജീവൻ അപകടത്തിലാക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ദുബായ് പോലീസ് ചില പ്രദേശങ്ങളിൽ നിന്ന് 101 ഇ-ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.
ഈ വേഗതയിൽ എത്താൻ കഴിയുന്ന തരത്തിലാണ് വാഹനങ്ങൾ പരിഷ്കരിച്ചിരിക്കുന്നതായും അധികൃതർ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാദ് അൽ ഷെബയിലും ദുബായിയുടെ മറ്റ് ഭാഗങ്ങളിലും 130 ട്രാഫിക് പിഴകൾ പുറപ്പെടുവിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്, മേൽനോട്ടമില്ലാതെ വാഹനങ്ങൾ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ യുവാക്കളുടെ മാതാപിതാക്കളെ വിളിച്ചുവരുത്തിയിരുന്നെന്നും ദുബായ് പോലീസിലെ ഓപ്പറേഷൻസ് അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡന്റ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്രൂയി പറഞ്ഞു.






