പേഴ്സണൽ ലോൺ ലഭിക്കുന്നതിന് ദീർഘകാലമായി നിശ്ചയിച്ചിരുന്ന മിനിമം ശമ്പള നിബന്ധന റദ്ദാക്കാൻ യുഎഇ സെൻട്രൽ ബാങ്ക് ബാങ്കുകളോട് നിർദ്ദേശിച്ചതായി എമറാത്ത് അൽ യൂം റിപ്പോർട്ട് ചെയ്തു. മിക്ക സ്ഥാപനങ്ങളിലും മുമ്പ് ഏകദേശം 5,000 ദിർഹമായിരുന്നു മിനിമം ശമ്പളമായി നിശ്ചയിച്ചിരുന്നത്.
ബാങ്കുകൾ ഇപ്പോൾ അവരുടെ സ്വന്തം ആഭ്യന്തര നയങ്ങളെ അടിസ്ഥാനമാക്കി ശമ്പള പരിധികൾ നിർണ്ണയിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. താഴ്ന്ന വരുമാനക്കാർക്ക് “ക്യാഷ് ഓൺ ഡിമാൻഡ്” ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള സാമ്പത്തിക സേവനങ്ങളിലേക്ക് കൂടുതൽ പ്രവേശനം നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള ഒരു നീക്കമാണിത്.
വരും കാലയളവിൽ യുഎഇയിലെ എല്ലാ താമസക്കാർക്കും, പ്രത്യേകിച്ച് യുവാക്കൾ, താഴ്ന്ന വരുമാനക്കാർ, തൊഴിൽ മേഖലയിലെ തൊഴിലാളികൾ എന്നിവർക്ക് ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ കഴിയുമെന്ന് സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥർ എമറാത്ത് അൽ യൂമിനോട് പറഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു.
സാമ്പത്തിക ഉൾപ്പെടുത്തൽ വിപുലീകരിക്കുന്നതിനും യുഎഇയിലെ ഓരോ വ്യക്തിക്കും അവശ്യ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാകുന്നുണ്ടെന്ന്ഉ റപ്പാക്കുന്നതിനുമാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.






