അജ്മാനിൽ 603 വാഹനങ്ങൾ അണിനിരത്തി ‘ഈദ് അൽ എത്തിഹാദ് യുഎഇ 54” എന്ന സന്ദേശം രൂപീകരിച്ച് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഔദ്യോഗികമായി ഇടം പിടിച്ചു. ടൂറിസം, സാംസ്കാരികം, വിവര വകുപ്പ് ചെയർമാൻ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമിയുടെ രക്ഷാകർതൃത്വത്തിലാണ് ശ്രദ്ധേയവും ഏകോപിതവുമായ ഈ പരിപാടി നടന്നത്.
യുഎഇയുടെ 54-ാമത് ഈദ് അൽ എത്തിഹാദ് ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള ഈ നേട്ടത്തെ, പരിപാടിയിലുടനീളം പ്രകടമാക്കിയ മികച്ച കൃത്യതയ്ക്കും സംഘാടന മികവിനും ഗിന്നസ് ജഡ്ജിംഗ് പാനൽ പ്രശംസിച്ചു.
603 വാഹനങ്ങൾ ഏകോപിപ്പിച്ച് ഇത്രയും വലിയ ഒരു സന്ദേശം ദൃശ്യപരമായി തയാറാക്കിയത് അദ്ഭുതപൂർവമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ലോകോത്തര നിലവാരമുള്ള പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള അജ്മാന്റെ കഴിവാണ് ഇത് അടിവരയിടുന്നത്.






