യുഎഇയുടെ 54-ാമത് ദേശീയ ദിനത്തിൽ ഇന്ന് ഡിസംബർ 2 ന് ഐക്യത്തിന്റെയും നന്ദിയുടെയും ഹൃദയംഗമമായ സന്ദേശം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കുവെച്ചു
“യുഎഇയിലെ ജനങ്ങൾക്ക്, പൗരന്മാർക്കും താമസക്കാർക്കും ഒരുപോലെ, 54-ാമത് ഈദ് അൽ ഇത്തിഹാദ് ദിനത്തിൽ ഞാൻ നിങ്ങളെ അഭിനന്ദിക്കുകയും നമ്മുടെ രാജ്യത്തിന്റെ തുടർച്ചയായ വികസനത്തിന് നിങ്ങൾ നൽകിയ സംഭാവനകൾക്ക് എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുകയും ചെയ്യുന്നു. നമ്മുടെ കൂട്ടായ പരിശ്രമത്തിലൂടെയും, നമ്മുടെ കുടുംബങ്ങളുടെ ഐക്യത്തിലൂടെയും, നമ്മുടെ സമൂഹത്തിന്റെ ശക്തിയിലൂടെയും, യുഎഇയുടെ പുരോഗതിയിലേക്കുള്ള യാത്ര തുടരും. ദൈവം നിങ്ങൾക്കും സായിദിന്റെ അനുഗ്രഹീത ഭൂമിക്കും, നിലനിൽക്കുന്ന സമൃദ്ധിയും ക്ഷേമവും നൽകട്ടെ.”
യുഎഇയുടെ പുരോഗതിയുടെയും നവീകരണത്തിന്റെയും യാത്രയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഭാവിതലമുറയുടെ നിർണായക പങ്ക് എടുത്തുകാണിച്ചുകൊണ്ട്, 54-ാമത് ഈദ് അൽ ഇത്തിഹാദിനെ അനുസ്മരിച്ച് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദേശീയ പ്രസംഗവും നടത്തി.
യുവതലമുറയെ വിദ്യാഭ്യാസം കൊണ്ട് ശാക്തീകരിക്കുന്നതിനും സജ്ജമാക്കുന്നതിനും ധാർമികമായ വിക സനത്തിനും മുഖ്യസ്ഥാനം നൽകണമെന്ന് അദ്ദേഹം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. ആഗോളതലത്തി ൽ ശാസ്ത്രീയവും സാങ്കേതികപരവുമായ പുരോഗതിക്കായി നമ്മുടെ യുവതലമുറയെ സജീവമാക്കുന്നതി നൊപ്പം അവരുടെ മൂല്യങ്ങളും ധാർമികതയും ദേശീയസ്വത്വവും ശക്തമായി നിലനിർത്തേണ്ടതുണ്ട്.






