ദുബായിൽ 10,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഐസിഎൽ ഗ്രൂപ്പിന്റെ നവീകരിച്ച കോർപ്പറേറ്റ് ആസ്ഥാനം തുറന്നു

ദുബായ്: 35 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ഐസിഎൽ ഗ്രൂപ്പ് പുതിയ കോർപ്പറേറ്റ് ആസ്ഥാനം ദുബായിലെ ഊദ് മെഹ്‌തയിൽ (Oud Mehta) പ്രവർത്തനം ആരംഭിച്ചു. ഓഫീസ് കോർട്ട് കെട്ടിടത്തിലെ വിശാലമായ നിലകളിലായി ഏകദേശം 10,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഈ ആസ്ഥാന മന്ദിരം കരീബിയൻ രാജ്യങ്ങളുടെ ഗുഡ്‌വിൽ അംബാസഡറും ഐസിഎൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ. ജി. അനിൽ കുമാർ ഡിസംബർ 6 ശനിയാഴ്ച ഉദ്ഘാടനം ചെയ്തു.

2018-ൽ ദുബായിൽ പ്രവർത്തനം ആരംഭിച്ച ഐസിഎൽ ടൂർസ് ആൻഡ് ട്രാവൽസ് ഇപ്പോൾ എട്ടാം വർഷത്തിലേക്ക് കടക്കുകയാണ്. 200-ലധികം ജീവനക്കാരുള്ള പുതിയ കോർപ്പറേറ്റ് ഓഫീസിൽ ഐസിഎൽ ഇൻവെസ്റ്റ്മെന്റ് സർവീസസിന് പുറമെ ഐസിഎൽ ഗോൾഡ് ട്രേഡിംഗ്, ഐസിഎൽ റിയൽ എസ്റ്റേറ്റ് ആൻഡ് പ്രോപ്പർട്ടീസ്. ഐസിഎൽ ലാമ ഡെസേർട്ട് സഫാരി, ഐസിഎൽ മറൈൻ ടൂറിസം, ഐസിഎൽ ട്രാവൽ ആൻഡ് ടൂറിസം, ഐസിഎൽ ബാങ്കിംഗ് ചാനൽ പാർടൂർ സേവനങ്ങൾ, ഐസിഎൽ ഹോസ്പിറ്റാലിറ്റി വിഭാഗം തുടങ്ങിയ വിവിധ ബിസിനസ് മേഖലകളും പ്രവർത്തിക്കുന്നു.

‘ഐസിഎൽ ഗ്രൂപ്പിന്റെ ഭാവി വളർച്ചയ്ക്ക് ദുബായ് നഗരം വലിയ സാധ്യതകളാണ് മുന്നിൽവെക്കുന്നത്. ഇന്ത്യയിലെന്നപോലെ തന്നെ മിഡിൽ ഈസ്റ്റിലും പ്രവർത്തനം കൂടുതൽ ശക്തമാക്കും. ദുബായെ ആസ്ഥാനമാക്കി യുകെ. സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കാനാണ് ഇപ്പോഴത്തെ ലക്ഷ്യം,” അഡ്വ. കെ. ജി അനിൽ കുമാർ പറഞ്ഞു.

സുതാര്യതയുടെയും ധാർമ്മികതയുടെയും അടിസ്ഥാനത്തിലാണ് ഐസിഎൽ ഗ്രൂപ്പിന്റെ പ്രവർത്തനം മുന്നേറുന്നതെന്ന് ഐസിഎൽ ഗ്രൂപ്പ് സിഎംഡി അഡ്വ. കെ. ജി. അനിൽ കുമാർ വ്യക്തമാക്കി. ആഗോളതലത്തിൽ ടൂറിസം രംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്തി യുഎൻ വേൾഡ് ടൂറിസം ഓർഗനൈസനിൽ അഫിലിയേറ്റ് ചെയ്ത ഐസിഎൽ ടൂർസ് ആൻഡ് ട്രാവൽസ് ദുബായെ ഹബ്ബാക്കി വേൾഡ്

വൈഡ് ഓപ്പറേഷനുകൾ ഏകോപിപ്പിക്കുന്നതാണ് അടുത്ത ഘട്ട ലക്ഷ്യമെന്നും അവർ കുട്ടിച്ചേർത്തു.

വിവിധ ബിസിനസ് മേഖലകളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനൊപ്പം സൗദി അറേബ്യ ഉൾപ്പെടെയുള്ള മറ്റ് ജി.സി.സി രാജ്യങ്ങളിലേക്കും പ്രവർത്തനം വിപുലീകരിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുകയാണെന്ന് ഐസിഎൽ ഗ്രൂപ്പ് ഇന്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്ടർ ശ്രീ അമൽജിത്ത് എ. മേനോൻ അറിയിച്ചു. ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് വിശ്വസ്തവും ഗുണമേന്മയുള്ളതുമായ സാമ്പത്തിക സേവനങ്ങൾ നൽകുന്നതിനൊപ്പം, ആഗോളതലത്തിൽ ശക്തമായ ബ്രാൻഡിംഗ് ഉറപ്പുവരുത്തുകയെന്നതാണ് ഐസിഎൽ ഗ്രൂപ്പിന്റെ ദീർഘകാല ലക്ഷ്യം.

ഐസിഎൽ ഗ്രൂപ്പിന്റെ വിജയത്തിന് പിന്നിലെ പ്രധാനം ചാലകശക്തി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ. ജി. അനിൽ കുമാറാണ്. സ്വാതന്ത്ര്യസമര സേനാനിയായ ശ്രീ എരേക്കാത്ത് ഗോവിന്ദൻ മേനോന്റെ മകനായ അദ്ദേഹം റിയൽ എസ്റ്റേറ്റ്, ടൂർസ് ആൻഡ് ട്രാവൽ, ഫാഷൻ, ഹെൽത്ത് കെയർ തുടങ്ങിയ വിവിധ മേഖലകളിലേക്ക് ഗ്രൂപ്പിന്റെ പ്രവർത്തനം വിപുലീകരിക്കാൻ നിർണായക പങ്ക് വഹിച്ചു. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും പാവപ്പെട്ടവർക്കും കലാകാരന്മാർക്കും സഹായം എത്തിക്കുന്നതിനായി ഐസിഎൽ ചാരിറ്റി പ്രവർത്തനങ്ങളിലും വളരെ ശ്രദ്ധ പുലർത്തി വരുന്നു. 2015-ലെ ഭാരത് എക്സലൻസ് അവാർഡ് (തമിഴ്‌നാട് ഗവർണറിൽ നിന്ന്). 2017-ലെ ഗ്ലോബൽ എക്സലൻസ് അവാർഡ് (ബഹു. പ്രതിരോധമന്ത്രി നിർമ്മല സീതാരാമനിൽ നിന്ന്) എന്നിവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!